ADVERTISEMENT

തിരുവനന്തപുരം∙ എസ്എഫ്ഐ മുൻ നേതാവും കേരള സർവകലാശാലാ യൂണിയൻ മുൻ ചെയർമാനും റെഡ് ക്രോസ് കേരള ഘ​ടകം ചെയർമാനുമായ സുനിൽ സി. കുര്യൻ (50) അന്തരിച്ചു. സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച രാവിലെ 9 മുതൽ 11 വരെ മുറിഞ്ഞ പാലത്തുള്ള വസതിയിലും തുടർന്ന് 12 മണി വരെ പട്ടം എംവിആർ ഭവനിലും പൊതു ദർശനത്തിനു വയ്ക്കും.

വൈകിട്ട് അഞ്ചിന് കോട്ടയം പേരൂർ യാക്കോബായ പള്ളിയിൽ സംസ്കാരം. പ്രശസ്ത നർത്തകി ഡോ: നീന പ്രസാദ് ആണ് ഭാര്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com