ADVERTISEMENT

തിരുവനന്തപുരം ∙ എല്‍ദോ എബ്രഹാം എം എല്‍ എയെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ മന്ത്രിസഭായോഗത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സി പി ഐ മന്ത്രിമാര്‍. എൽദോ എബ്രഹാം എം എൽ എ ഉൾപ്പെടെ സി പി ഐ നേതാക്കളെ പൊലീസ് തല്ലിച്ചതച്ച സംഭവം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ചത്. വെല്ലുവിളിക്കുന്നത് പോലെയായി പൊലീസ് നടപടിയെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ലോക്കൽ പോലീസിന് എംഎൽഎ യെ കണ്ടാൽ അറിയില്ലെയെന്നും മന്ത്രി ചോദിച്ചു.

ഭരണത്തിലിരുന്നു സമരത്തിന് പോയാൽ ഇങ്ങനെയിരിക്കുമെന്ന് മന്ത്രിസഭായോഗത്തിൽ  മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ജനപ്രതിനിധികളെയും നിയമ സംവിധാനത്തെയും അവഹേളിക്കുന്നതാണ് പൊലീസ് നടപടിയെന്ന് സിപിഐ മന്ത്രിമാർ തിരിച്ചടിച്ചു.ബുധനാഴ്ച രാവിലെ പത്തുമണിക്ക് നടന്ന മന്ത്രിസഭാ യോഗത്തിലാണ് എറണാകുളത്ത് സി പി ഐ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് വിഷയം ഇ ചന്ദ്രശേഖരൻ ഉന്നയിച്ചത്. കലക്ടറുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മറ്റ് സിപിഎം മന്ത്രിമാർ വിഷയത്തിൽ മൗനം പാലിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com