ADVERTISEMENT

കൊച്ചി∙ സിപിഐയുടെ ഐജി ഓഫിസ് മാർച്ചിനിടെ എൽദോ എബ്രഹാം എംഎൽഎയെ പൊലീസ് ക്രൂരമായി മർദിക്കുന്ന ചിത്രം പുറത്തു വന്നു. എറണാകുളം സെന്റർ പൊലീസ് സ്റ്റേഷൻ എസ്ഐ എംഎൽഎയെ ഇരുകൈകൾകൊണ്ടും ചൂരൽ പിടിച്ച് അടിക്കുന്നതിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

എംഎൽഎയ്ക്ക് മർദനമേറ്റിട്ടില്ലെന്നും കൈകൊണ്ട് മുണ്ട് പിടിച്ചിരിക്കുന്നത് കാണിച്ചും പിന്നാലെ കയ്യൊടിഞ്ഞ് അവശനിലയിലായെന്നും പരിഹസിക്കുന്ന ചിത്രങ്ങൾ ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ആക്ഷേപിക്കുന്നവരോട് പ്രതികരിക്കാനില്ലെന്നായിരുന്നു എംഎൽഎയുടെ മറുപടി. കേരളത്തിൽ പൊലീസ് സംവിധാനം നല്ലനിലയ്ക്കല്ല പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം യാതൊരു പ്രകോപനമില്ലാതെയാണ് പൊലീസ് മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ തെളിവെടുപ്പിെനത്തിയ ജില്ലാ കലക്ടറോട് എല്‍ദോ എബ്രഹാം മൊഴി നല്‍കി. പരുക്കേറ്റവരുടെ ചികില്‍സാ വിവരങ്ങള്‍ നൽകുന്നതിന് ആശുപത്രി അധികൃതരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി കലക്ടറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നാലു ദിവസത്തിനകം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. 

എംഎല്‍എ ആണെന്ന് അറിയാതെയാണ് എൽദോ ഏബ്രഹാമിനെ തല്ലിയതെന്നാണ് പൊലീസ് നൽകിയിരിക്കുന്ന വിശദീകരണം. ഇന്നലെ മാർച്ചിനു ശേഷം കൈക്ക് പരുക്കേറ്റ നിലയിൽ എറണാകുളം എസിപിയെയും സെന്റർ പൊലീസ് സ്റ്റേഷൻ എസ്ഐയെയും എറണാകുളം ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊച്ചിയില്‍ എംഎല്‍എയ്ക്കുനേരെ ലാത്തിച്ചാര്‍ജുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രിയും കോടിയേരിയും അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com