ADVERTISEMENT

കൊല്ലം∙ പൊലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവിനെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നിന്നു ബലമായി മോചിപ്പിച്ചു. 

ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ രാത്രിയാണു സംഭവം. വാഹന പരിശോധനയ്ക്കിടെ മോട്ടോർ സൈക്കിളിനു മതിയായ രേഖകളില്ലാത്തതിനാൽ എസ്എഫ്ഐ ഏരിയ നേതാവ് സച്ചിൻദാസിനെ പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുവന്നു. സച്ചിൻദാസ് അറിയിച്ചതനുസരിച്ച് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി വാക്കേറ്റം നടത്തുകയും സച്ചിൻദാസിനെ മോചിപ്പിച്ചു കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ആരോപണം.

കൃത്യനിർവഹണം തടസപ്പെടുത്തിയതിനു 8 പേർക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. ബലം പ്രയോഗിച്ച് മോചിപ്പിച്ചില്ലെന്നും രേഖകള്‍ പരിശോധിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com