ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ കോൺഗ്രസ് – എൻസിപി സഖ്യത്തിൽനിന്ന് കൊഴിഞ്ഞുപോക്ക്. നാലു പ്രതിപക്ഷ എംഎൽഎമാർ രാജിവച്ചു. എൻസിപിയുടെ ശിവേന്ദ്രസിങ്‌രാജെ ഭോസാലോ (സതാര), വൈഭവ് പിച്ചഡ് (അഖോലെ), സന്ദീപ് നായിക് (ഐറോലി), കോൺഗ്രസിന്റെ കാളിദാസ് കൊളംബ്കർ (നയ്ഗോൺ) എന്നിവരാണ് രാജിവച്ചത്. 

സ്പീക്കർ ഹരിഭൗ ബഗഡെയ്ക്ക് നാലുപേരും രാജിക്കത്ത് നൽകി. ബിജെപിയിൽ ചേരുന്നതിനാണ് രാജിയെന്നാണു സൂചന. തന്റെ മണ്ഡലത്തിനായി പ്രവർത്തിക്കുന്നതിനാണു താൽപര്യമെന്ന് ഭോസാലെ പറഞ്ഞു. സതാരയിലെ ലോക്സഭ എംപിയാണ് ഭോസാലെയുടെ സഹോദരന്‍ ഉദയൻരാജെ. എന്‍സിപി മുൻ മന്ത്രി മധുകർ പിച്ചഡിന്റെ മകനാണ് രാജി നൽകിയ വൈഭവ് പിച്ചഡ്. അതേസമയം, വിമത എംഎൽഎമാർ കൂടെ ചേരുന്നതോടെ 288 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 220 ആകും.

എൻസിപിയുടെ മുംബൈ നേതാവ് സച്ചിൻ അഹിർ കഴിഞ്ഞ ദിവസം ശിവസേനയിൽ ചേ‍ർന്നിരുന്നു. മുൻമന്ത്രി ജയ്ദത്ത് കശിർസാർ മേയിലാണ് ശിവസേനയിൽ ചേർന്നത്. അതിനിടെ, അസമിൽ നിന്നുള്ള രാജ്യസഭാ എംപി സഞ്ജയ് സിങ്ങും രാജി നൽകി. കോൺഗ്രസ് എംപിയാണ് സ‍ഞ്ജയ് സിങ്.

English Summary: 4 Opposition Lawmakers In Maharashtra Assembly Quit, May Join BJP  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com