ADVERTISEMENT

ബെംഗളൂരു ∙ കര്‍ണാടകയിൽ കുമാരസ്വാമി സർക്കാരിനെതിരെ നിലകൊണ്ട 14 വിമതരെ പാര്‍ട്ടിയില്‍നിന്ന് കോണ്‍ഗ്രസ് പുറത്താക്കി . സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ എഐസിസി അംഗീകരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി.

ഇവരുൾപ്പെടെ 17 പേരേ രാജിവച്ച സ്പീക്കർ കെ.ആർ.രമേഷ്കുമാർ കഴിഞ്ഞദിവസം അയോഗ്യരാക്കിയിരുന്നു. നടപ്പുസഭയുടെ കാലാവധി തീരും വരെയാണ് അയോഗ്യത. വിമതർ അയോഗ്യരായതോടെ സഭയുടെ അംഗബലം 207 ആയി ചുരുങ്ങിയിരുന്നു.

തിങ്കളാഴ്ച 106 അംഗങ്ങളുടെ പിന്തുണയോടെ യെഡിയൂരപ്പ സർക്കാർ വിശ്വാസവോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചു. ഇനി 17 മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് മൂന്നു പാർട്ടികൾക്കും നിർണായകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com