ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 2 പേടകത്തില്‍ നിന്നെടുത്ത ചിത്രങ്ങളാണെന്ന മട്ടിൽ പ്രചരിച്ച വ്യാജഫോട്ടോകൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രൊ) ‘മറുപടി’. ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ബഹിരാകാശത്തു നിന്നെടുത്ത ഭൂമിയുടെ ചിത്രങ്ങൾ ഇസ്രൊ പുറത്തുവിട്ടു. ചന്ദ്രയാന്‍ 2 പേടകത്തിന്റെ എൽ14 ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്. ഓഗസ്റ്റ് മൂന്നിനു പകർത്തിയ ഭൂമിയുടെ സുന്ദരചിത്രങ്ങള്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

ചന്ദ്രയാൻ 2 ഇപ്പോൾ ഭൂമിയുടെ ഭ്രമണപഥത്തിലാണ്. ഘട്ടംഘട്ടമായി ഭ്രമണപഥം ഉയർത്തി വൈകാതെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു മാറും. ഒടുവിൽ സെപ്റ്റംബറില്‍ ചന്ദ്രനിലിറങ്ങും. ചന്ദ്രയാൻ 2 അയച്ച ഭൂമിയുടെ ചിത്രങ്ങൾ എന്ന പേരിൽ പല പല ചിത്രങ്ങളാണ് വാട്സാപ്പിലടക്കം ദിനംപ്രതി വന്നുകൊണ്ടിരുന്നത്. അവയിലൊന്നു പോലും യഥാർഥമായിരുന്നില്ല. ചിലത്, ഇലസ്ട്രേഷനുകളായിരുന്നു, ചിലതു വരച്ചുണ്ടാക്കിയ പോസ്റ്ററുകളും, ചിലത് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ മുൻപു പുറത്തുവിട്ടവയുമാണ്. 

ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ 2 പേടകവുമായി ജിഎസ്എൽവിയുടെ മാർക്ക് 3/എം1 എന്ന റോക്കറ്റ് പറന്നുയർന്നത്. 48 ദിവസം കഴിഞ്ഞ് സെപ്റ്റംബർ ഏഴിന് പേടകത്തിന്റെ ഭാഗമായുള്ള വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com