ADVERTISEMENT

കോഴിക്കോട്∙ എ.സമ്പത്തിനെ യുഡിഎഫ് എംപിമാര്‍ ബഹിഷ്കരിക്കുമെന്ന് കെ. മുരളീധരന്‍. തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് എംപിമാരെയും രാജ്യസഭാ എംപി എളമരം കരീമിനെയും മുഖ്യമന്ത്രിക്കു വിശ്വാസമില്ല. അതിനാലാണ് സമ്പത്തിന്റെ നിയമനമെന്നും മുരളീധരന്‍ പറഞ്ഞു. 

വികസന പദ്ധതികള്‍ സംബന്ധിച്ചു സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനാണ് മുന്‍ എംപി എ. സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള ലെയ്സണ്‍ ഒാഫിസറായി ഡല്‍ഹിയില്‍ നിയമിക്കുന്നത്. മന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങളോടെ ചീഫ് സെക്രട്ടറിയുടെ റാങ്കിലാവും നിയമനം. കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറും ചീഫ് സെക്രട്ടറിയുമാണ് നിലവില്‍ കേന്ദ്രവുമായുള്ള ആശയവിനിമയത്തിനു ചുമതലയുള്ളവര്‍.

എ. സമ്പത്തിന്റെ നിയമനം ആര്‍ഭാടമാണെന്നും ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു. നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണു തോറ്റ എംപിയെ സംസ്ഥാന സർക്കാർ ക്യാബിനറ്റ് പദവിയുള്ള പ്രതിനിധിയാക്കുന്നത്. പ്രളയ സെസ് ഏർപ്പെടുത്തിയ ദിനത്തിലാണു നിയമനം എന്നത് നീതീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com