ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യയുടെ ചാന്ദ്രഗവേഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 3:04 ഓടെയാണ് ഭ്രമണപഥം ഉയർത്തൽ പൂർത്തിയായത്. 17 മിനിറ്റ് 35 സെക്കൻഡ്  നേരത്തേക്ക് പേടകത്തിലെ പ്രൊപ്പൽഷൻ സംവിധാനം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്. 

ഭൂമിയിൽ  നിന്ന് ഏറ്റവും അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 1,42,975 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. ഇനി ചന്ദ്രനിലേക്കുള്ള യാത്രയാണ്. ഓഗസ്റ്റ് 14നാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങുക.  ജൂലായ് 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്. 

English Summary: Chandrayaan2, Fifth orbit raising of spacecraft completed successfully

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com