ADVERTISEMENT

തിരുവനന്തപുരം∙ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതായി പിഎസ്‌സി വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പിഎസ്‌സി സെക്രട്ടറി കത്തു നല്‍കി. പിഎസ്‌സിയുടെ വിജിലന്‍സ് വിഭാഗത്തിന് പിഎസ്‌സിക്ക് പുറത്തെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അധികാരമില്ലാത്തതിനാലാണ് പൊലീസിന്റെ സഹായം തേടിയത്.

പരീക്ഷാക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. ഇതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. ഉദ്യോഗാര്‍ഥികളുടെ ഫോണുകള്‍ പരിശോധിക്കാനുള്ളതിനാല്‍ സൈബര്‍ വിദഗ്ധരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

പരീക്ഷാക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷിച്ച പിഎസ്‌സി വിജിലന്‍സ് ഈ മാസം 5നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പരീക്ഷാക്രമക്കേട് നടത്തിയെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.

English summary: PSC Secretary writes to DGP asking investigation in civil police officer exam fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com