പ്രധാനമന്ത്രിക്ക് നന്ദി, കാത്തിരുന്നത് ഈ ദിനത്തിനായി: മരിക്കും മുൻപ് സുഷമയുടെ ട്വീറ്റ്

Sushma-Swaraj-11
സുഷമ സ്വരാജ്
SHARE

ന്യൂഡൽഹി∙ മുൻ കേന്ദ്രമന്ത്രി സുഷമസ്വരാജ് അന്തരിക്കുന്നതിനു മണിക്കൂറുകൾ മുൻപ് ഇന്നലെ ചെയ്ത അവസാന ട്വീറ്റ് കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ്. ‘ജീവിതകാലം മുഴുവൻ ഈ ദിനത്തിനായി കാത്തിരുന്നു, പ്രധാനമന്ത്രിക്കു നന്ദി’–ഇതായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. കേന്ദ്ര സർക്കാരിനെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രശംസിച്ചുള്ള മറ്റു മൂന്നു ട്വീറ്റുകളും ഇന്നലെ സുഷമയുടെ അക്കൗണ്ടിൽ നിന്നുണ്ടായി.

ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11 ഓടെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് സുഷമ സ്വരാജ് അന്തരിച്ചത്. 2016ൽ സുഷമ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ സുഷമ അനാരോഗ്യം കാരണം ഈ വർഷം തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA