ADVERTISEMENT

ന്യൂഡല്‍ഹി: ബിജെപിയിൽ നിന്നു പുറത്തായ ഉന്നാവ് പീഡനക്കേസ് പ്രതി കുൽദീപ് സിങ് സെൻഗർ എംഎൽഎയ്ക്കെതിരെ പീഡനക്കുറ്റം ചുമത്തി ഡൽഹി തീസ് ഹസാരി കോടതി. കുട്ടികൾക്കെതിരെയുള്ള  ലൈംഗികാത്രികമം തടയൽ (പോക്സോ) നിയമം ഉൾപ്പെടെയാണ് സെൻഗറിനെതിരെ കോടതി ചുമത്തിയത്.

ഇവയ്ക്കു പുറമേ, ക്രിമിനൽ ഗൂഢാലോചന (സെക്ഷൻ 120ബി), തട്ടിക്കൊണ്ടുപോകൽ (സെക്ഷൻ 363), വിവാഹത്തിനു നിർബന്ധിക്കൽ (സെക്ഷൻ 366), പീഡനം (സെക്ഷൻ 376) തുടങ്ങിയ കേസുകളുമുണ്ട്. സെൻഗറിനെതിരായ ഉന്നാവ് പെൺകുട്ടിയുടെ പരാതി ശരിയാണെന്നു സിബിഐ അറിയിച്ചതിനു പിന്നാലെയാണ് ജസ്റ്റിസ് ധർമേശ് ശർമ ഔദ്യോഗികമായി കുറ്റം ചുമത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു സെൻഗറിനെ കൂട്ടാളി ശശി സിങ്ങിനെതിരെയുള്ള കേസും കോടതി ശരിവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com