ADVERTISEMENT

ബെയ്ജിങ് ∙ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ഭിന്നതകള്‍ തര്‍ക്കങ്ങളിലേക്കു വഴിമാറരുതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ജമ്മുകശ്മീര്‍ വിഷയത്തില്‍ ചൈന ആശങ്ക പ്രകടിപ്പിച്ചതിനിടെയാണ് ചൈനീസ് വിദേശകാര്യമന്ത്രിയോട് ജയശങ്കർ നേരിട്ട് ഇക്കാര്യമറിയിച്ചത്. ഇന്ത്യ–ചൈന ബന്ധത്തിന് രാജ്യാന്തരതലത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ജയശങ്കറിന്റെ പ്രതികരണം. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വാങ് യി വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് ഒക്ടോബറില്‍ നടത്താനിരിക്കുന്ന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com