ADVERTISEMENT

ന്യൂഡൽഹി∙ അതിർത്തിയിൽ ഇന്ത്യൻ സൈന്യം എന്തിനും തയാറെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. പാക്കിസ്ഥാനും ഇന്ത്യയും കശ്മീർ നിയന്ത്രണ രേഖയിൽ സൈനികരെ വിന്യസിക്കുന്നതിനിടെയാണ് ബിപിൻ റാവത്തിന്റെ പ്രതികരണം. നിയന്ത്രണ രേഖ തകർക്കാൻ പാക്കിസ്ഥാനു സാധിക്കില്ല. സൈന്യം മുൻകരുതലെടുക്കുന്നത് സ്വാഭാവികമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

778 കിലോമീറ്ററാണ് നിയന്ത്രണ രേഖയുള്ളത്. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നിന്നും പാക്കിസ്ഥാൻ സൈന്യത്തെ പിൻവലിച്ച് ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കുന്നുണ്ട്. കശ്മീരിലെ പുതിയ സംഭവവികാസത്തെത്തുടർന്ന് ഇന്ത്യക്കെതിരെ നീക്കം നടത്താൻ പാക്കിസ്ഥാൻ  സേനയ്ക്കുമേൽ സമ്മർദമുണ്ട്. ഇരുനൂറോളം ഭീകരർ ജമ്മുകശ്മീരിലും ഇരുനൂറ്റമ്പതോളം ഭീകരർ നിയന്ത്രണരേഖയിലും പ്രവർത്തിക്കുന്നുണ്ട്. നിയന്ത്രണരേഖ ലംഘിച്ചു കടന്നുകയറുന്നതിന് ശ്രമം നടക്കുന്നുണ്ട്.

നിയന്ത്രണ രേഖയിലൂടെ കടന്നു കയറുന്നതു തടയാൻ ശക്തമായ പട്രോളിങ്ങും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യത്തെ വിന്യസിക്കുന്നത് സ്വാഭാവിക നടപടി മാത്രമാണ്. അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കരസേന മേധാവി പറഞ്ഞു.    

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com