ADVERTISEMENT

മലപ്പുറം ∙ ഒഴുക്കില്‍പ്പെട്ട മകനെയും ഭാര്യാസഹോദരന്റെ പുത്രനെയും രക്ഷിക്കുന്നതിനിടെ പ്രവാസി യുവാവിനു ദാരുണാന്ത്യം. മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ചു കരയ്ക്ക് എത്തിച്ച ശേഷമാണ് അബ്ദുൽ റസാഖ് കുഴഞ്ഞു വീണത്.

വൈകിട്ട് സൗത്ത് പല്ലാറിലാണു കുട്ടികൾ അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനു ശേഷം മുങ്ങിത്താണ റസാഖിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കെയാണു ദുരന്തം. നസീമയാണു ഭാര്യ. മൂന്ന് മക്കളുണ്ട്.

English Summary: Man died after saving children from waterlog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com