ADVERTISEMENT

കൊച്ചി ∙ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചു വിതരണം ചെയ്യാൻ റെയിൽവേ പ്രധാന സ്റ്റേഷനുകളിൽ കലക്‌ഷൻ സെന്ററുകൾ ആരംഭിച്ചു. തൃശൂർ, ആലുവ, എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ, കോട്ടയം, ആലപ്പുഴ, കായംകുളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണു കലക്‌ഷൻ സെന്ററുകൾ തുടങ്ങിയത്. ശേഖരിച്ച അവശ്യ വസ്തുക്കൾ രാജ്യറാണി എക്സ്പ്രസിൽ നിലമ്പൂരിലേക്ക് അയച്ചു. അരി, സാനിറ്ററി നാപ്കിൻ, ക്ലീനിങ് സാധനങ്ങൾ, കുപ്പിവെളളം, ചീത്തയാകാത്ത ഭക്ഷണ സാധനങ്ങൾ എന്നിവയാണു കലക്‌ഷൻ സെന്ററുകളിൽ ലഭിച്ചത്.

റെയിൽവേ ജീവനക്കാരും കലക്‌ഷൻ സെന്ററുകളിൽ അവശ്യ വസ്തുക്കൾ എത്തിക്കുന്നുണ്ട്. അതത് ജില്ലാ കലക്ടർമാരുമായി ബന്ധപ്പെട്ട ശേഷമാണു അവശ്യ വസ്തുക്കൾ സൗജന്യമായി ട്രെയിനുകളിൽ എത്തിച്ചു നൽകുന്നതെന്ന് ഏരിയ മാനേജർ നിതിൻ നോർബർട്ട് പറഞ്ഞു. ഇന്ന് വയനാട് ജില്ലയിലേക്കുളള അവശ്യവസ്തുക്കൾ കൊണ്ടുപോകും. 24 മണിക്കൂറും കലക്‌ഷൻ സെന്റർ പ്രവർത്തിക്കും. പൊതുജനങ്ങൾക്കു സൗജന്യ സേവനം പ്രയോജനപ്പെടുത്താം. സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ, പെൻ‍സിൽ ബോക്സ് ഉൾപ്പടെ പഠനോപകരണങ്ങൾ, ബ്ലീച്ചിങ് പൗഡർ, ബേബി ഡയപ്പറുകൾ എന്നിവയും ആവശ്യമുണ്ടെന്ന് അധികൃതർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com