ADVERTISEMENT

വാഷിങ്ടൻ ∙ കശ്മീരിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്ക് കത്തെഴുതിയതിൽ മാപ്പപേക്ഷിച്ച് യുഎസ് ജനപ്രതിനിധി. കേന്ദ്രസർക്കാർ കശ്മീരിൽ നടപ്പാക്കിയ തീരുമാനങ്ങൾ ജനങ്ങളെ പ്രകോപിപ്പിക്കുന്നുവെന്നാണ് ടോം സൊസി എഴുതിയ കത്തിൽ പറയുന്നത്. കശ്മീരികളുടെ അവകാശത്തിനും സംസ്ഥാനത്തിന്റെ സ്വയംഭരണത്തിലും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭീകരരെ പ്രകോപിതരാക്കുമെന്നും കത്തിൽ പരാമർശമുണ്ട്.

കത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎസിലുള്ള നിരവധി ഇന്ത്യക്കാർ രംഗത്തെത്തി. ടോം സൊസിയുടെ തിരഞ്ഞെടുപ്പിൽ ഇവരുടെ സ്വാധീനം നിർണായകമായിരുന്നു. കത്ത് പിൻവലിക്കണമെന്ന് നൂറോളം ഇന്ത്യൻ സംഘടനകൾ ആവശ്യപ്പെട്ടു. ജനങ്ങളുമായി ആലോചിക്കാതെയാണ് കത്തെഴുതിയെതെന്ന് സൊസി പ്രതികരിച്ചു.

പൊതുപ്രവർത്തനത്തിൽ ഇന്ത്യക്കാരുടെ സഹായം ഉണ്ടായിട്ടുണ്ട്. 50 വർഷത്തോളമായി ഇന്ത്യ–യുഎസ് ബന്ധം സുദൃഢമാണ്. കശ്മീരിലെ നിലവിലെ സ്ഥിതി വളരെ വെല്ലുവിളി ഉയർത്തുന്നതാണ്. എല്ലാ ജനങ്ങൾക്കും സുരക്ഷയും സമാധാനവും ഉറപ്പാക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.    

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com