ADVERTISEMENT

തിരുവനന്തപുരം∙ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐയ്ക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കുമാറിനെ കസ്റ്റഡിയിലെടുത്തതും അദ്ദേഹത്തിന്റെ അസ്വഭാവിക മരണവുമാണ് അന്വേഷിക്കുന്നത്. കുമാറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. പൊലീസുകാര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്.

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി, എസ്ഐയായിരുന്ന കെ.എ.സാബുവിന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. 40000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ടാൾ ജാമ്യവും നൽകണം, എല്ലാ തിങ്കളാഴ്ച്ചയും ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിൽ ഹാജരാവണം, ഇടുക്കി ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം അനുവദിച്ചത്.

2 കോടിയോളം രൂപയുടെ വായ്പത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി കുമാര്‍ (49), പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനിരയാകുകയും പിന്നീട് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കെ മരിക്കുകയും ആയിരുന്നു.

English Summary: Cabinet decides to transfer Nedumkandam custody death case to CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com