ADVERTISEMENT
കോട്ടയം ∙ ലോഗോസ് സെന്ററിനു സമീപം വൻ വാഹനാപകടം. നിയന്ത്രണം വിട്ട ലോറി ഇടിച്ച് 15 ചെറിയ വാഹനങ്ങൾക്കു കേടുപാടുണ്ടായി. ഓട്ടോ, കാർ, ബസ്, വാൻ തുടങ്ങി നിരവധി വാഹനങ്ങളിലാണ് ലോറി ഇടിച്ചത്. കലക്ട്രേറ്റ് പരിസരത്ത് നിന്ന് ലോഗോസ് ജംങ്ഷനിലേക്ക് ഇറക്കം ഇറങ്ങിവരുന്നതിനിടെ ലോറിക്ക് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. ഇടുക്കിയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി കോട്ടയം കലക്ട്രേറ്റിലേക്ക് എത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com