ADVERTISEMENT

തൃശൂർ ∙ മഴക്കെടുതി ബാധിച്ച ജനങ്ങൾക്കു സഹായവുമായി കെഎസ്എഫ്ഇ ജീവനക്കാർ. കെഎസ്എഫ്ഇയിലെ ഏഴായിരത്തോളം ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. 1.21 കോടിയോളം രൂപ വരും ഈ തുകയെന്നു ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസും മാനേജിങ് ഡയറക്ടർ എം.പുരുഷോത്തമനും അറിയിച്ചു.

മഴക്കെടുതി മുൻനിർത്തി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെയും പ്രശ്നബാധിതർക്ക് ഓഗസ്റ്റ് മാസത്തെ ചിട്ടി തവണ അടയ്ക്കാനുള്ള തീയതി 31 വരെ നീട്ടി. ഡിവിഡന്റ് ആനുകൂല്യത്തോടു കൂടി പണമടയ്ക്കാം. ഈ ദിവസം വരെയുള്ള പിഴപ്പലിശയും ഒഴിവാക്കി.

കഴിഞ്ഞ പ്രളയത്തിലും ദുരിതക്കയത്തിൽ മുങ്ങിയവർക്കു താങ്ങായി രണ്ടു ദിവസത്തെ ശമ്പളമാണ് ആദ്യം കെഎസ്എഫ്ഇ ജീവനക്കാർ നൽകിയത്. സാലറി ചാലഞ്ചിലും പങ്കെടുത്തു. ഇങ്ങനെ 34 കോടിയും കമ്പനി എന്ന നിലയിൽ 10 കോടിയും സർക്കാരിനു നൽകി. ഇ–ടോയ്‌ലറ്റ്, ഔഷധങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും വിതരണം ചെയ്തു. കഴിഞ്ഞ വർഷം ആകെ 50 കോടിയോളം രൂപ ദുരിതാശ്വാസമായി നൽകിയെന്നും കെഎസ്എഫ്ഇ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com