ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ ജനസംഖ്യാ വർധന ആശങ്കപ്പെടുത്തുന്നുവെന്നു സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണം. ചെറിയ കുടുംബങ്ങളാകണമെന്നും അങ്ങനെ രാജ്യസ്നേഹത്തിന്‍റെ ഭാഗമാകണമെന്നും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജനസംഖ്യാ വിസ്‌ഫോടനം എന്ന പദം ഉപയോഗിച്ച മോദി ഈ വെല്ലുവിളി നേരിടാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.

ഇന്ത്യയിലെ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണം. നിങ്ങളോട് ശരിയായ കുടുംബാസൂത്രണം നടപ്പാക്കാൻ ആവശ്യപ്പെടുകയാണ്. ചെറിയ കുടുംബത്തിനു കൂടുതൽ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കും. ചെറിയ കുടുംബങ്ങളാണ് രാജ്യവികസനത്തിനു സഹായിക്കുക. ചെറിയ കുടുംബങ്ങളാവുക എന്നത് രാജ്യസ്നേഹത്തിന്‍റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനസംഖ്യാ വിസ്‌ഫോടനം ഭാവിയിൽ ‍നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇക്കാര്യത്തില്‍ നമുക്ക് ആശങ്കയുണ്ടാകണം. കേന്ദ്രവും സംസ്ഥാനങ്ങളും ജനസംഖ്യാ നിയന്ത്രണത്തിനു പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഒരു കുഞ്ഞിനു ജൻമം നൽകുന്നതിനു മുൻപ് ആ കുഞ്ഞിനോട് നീതി പുലർത്താൻ കഴിയുമോയെന്നു ചിന്തിക്കണം. കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കും. പ്രശ്നങ്ങൾ സൃഷ്ടിക്കാനും അവ വലിച്ചു നീട്ടാനും സർക്കാരിനു താൽപര്യമില്ല. 70 വര്‍ഷം കൊണ്ട് നടപ്പാക്കാനാകാത്തത് 70 ദിവസം കൊണ്ട് നിറവേറ്റിയെന്നും മോദി പറഞ്ഞു. 

English Summary: PM Narendra Modi expresses concern over 'population explosion'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com