ADVERTISEMENT

ലഡാക്ക് ∙ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് ലോക്സഭയിൽ പ്രസംഗം നടത്തി ശ്രദ്ധ ആകർഷിച്ച ലഡാക് എംപി ജമ്യാങ് സെറിങ് നംഗ്യാൽ വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുന്നു. പാട്ടും നൃത്തവുമായി സ്വാതന്ത്ര്യദിനം ആഘോഷമാക്കുന്ന ലഡാക് എംപിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സൺഗ്ലാസും പരമ്പരാഗത വസ്ത്രമായ ഗൗച്ചയും ധരിച്ച് അനുയായികളോടൊപ്പം നംഗ്യാൽ നൃത്തം ചെയ്യുന്ന വിഡിയോയാണു പുറത്തുവന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സർക്കാരിന്റെ തീരുമാനത്തെ പ്രകീർത്തിച്ച് ലോക്സഭയിൽ നടത്തിയ പ്രസംഗത്തോടെയാണ് നംഗ്യാൽ സമൂഹമാധ്യമങ്ങളിൽ വൈറലായത്. പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളർ പ്രശംസിച്ചിരുന്നു. ലഡാക്ക് മേഖലയില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രചോദനമാകുന്നതാണു ജമ്യാങിന്റെ വാക്കുകളെന്നാണ് മോദി പറഞ്ഞത്.

ലഡാക്ക് ഇന്നും വികസിച്ചിട്ടില്ല. കശ്മീരിന്റെ പ്രത്യേക പദവിയും കോൺഗ്രസുമാണ് അതിന് കാരണം. ഒമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസിന്റെയും മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുടെയും പ്രക്ഷോഭങ്ങളെ അവഗണിക്കണം. അവർ സംസ്ഥാനത്തെ കുടുംബസ്വത്തായാണ് കാണുന്നതെന്നും നംഗ്യാൽ ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ലഡാക്കിലേക്ക് മടങ്ങിയെത്തിയ നംഗ്യാൽ ദേശീയ പതാകയേന്തി നൃത്തം ചെയ്യുന്ന വിഡിയോ കഴിഞ്ഞയാഴ്ച ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

English Summary: Ladakh MP, Praised By Prime Minister, Dances On Independence Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com