ADVERTISEMENT
തൊടുപുഴ∙ കേരള കോൺഗ്രസ്‌ ജോസ് കെ. മാണി വിഭാഗം മുന്നണി മര്യാദകളുടെ ലംഘനമാണു നടത്തുന്നതെന്ന് അനൂപ് ജേക്കബ് എംഎൽഎ. ജേക്കബ് വിഭാഗത്തിൽനിന്ന് അംഗങ്ങളെ അടർത്തിയെടുക്കുന്ന നയം അംഗീകരിക്കാനാകില്ല. ഇതിനെതിരെയുള്ള പ്രതിഷേധം ജോസ് കെ.മാണിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ജേക്കബ് വിഭാഗം മറ്റ് പാർട്ടികളിൽ ലയിക്കില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മറ്റപ്പള്ളി ജോസ് കെ. മാണി വിഭാഗത്തിലേക്ക് മാറിയതിനു പിന്നാലെയാണ് ജോസ് വിഭാഗത്തെ വിമർശിച്ച് അനൂപ് ജേക്കബ് രംഗത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com