ADVERTISEMENT

കൊൽക്കത്ത∙ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ബിജെപി എംപിയും ബംഗാളി നായികയുമായ രൂപ ഗാംഗുലിയുടെ മകൻ ആകാശ് മുഖോപാധ്യായ് അറസ്റ്റിൽ. മദ്യലഹരിയിൽ വാഹനമോടിച്ച ആകാശ് കൊൽക്കത്തയിലെ ഒരു ക്ലബ്ബിന്റെ മതിൽ ഇടിച്ചുതകർത്തു. അമിതവേഗതയിലായിരുന്നു വാഹനമെന്നും തലനാരിഴയ്ക്കാണ് പലരും രക്ഷപെട്ടതെന്നും പൊലീസ് പറഞ്ഞു.

റോയൽ കൊൽക്കത്ത ഗോൾഫ് ക്ലബ്ബിന്റെ മതിലാണ് തകർത്തത്. അമിതവേഗതയിൽ വാഹനമോടിച്ചതിനാണ് ഇയാളെ അറസ്റ്റു ചെയ്തത്. വൈദ്യപരിശോധന റിപ്പോർട്ട് പുറത്തുവന്നാലെ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, മകനെ രക്ഷിക്കാൻ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് രൂപ ഗാംഗുലി പറഞ്ഞു. എന്റെ വീടിന്റെ അടുത്തുവച്ചാണ് മകൻ അപകടത്തിൽപ്പെട്ടത്. നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യണമെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. യാതൊരു വിധത്തിലുമുള്ള രാഷ്ട്രീയ ഇടപെടലുകൾ നടത്തില്ല. എന്റെ മകനോട് സ്നേഹമുണ്ട്. അവന്റെ കാര്യത്തിൽ ഉത്തരവാദിത്തവും എന്നാൽ നിയമത്തിന് അതിന്റേതായ രീതിയിൽ മുന്നോട്ടുപോകാമെന്നും രൂപ പ്രധാനമന്ത്രിയെ ടാഗ് ചെയ്തു ട്വീറ്റ് ചെയ്തു.

ആകാശ് കാർ തിരിക്കുന്നതിനിടെ ക്ലബ്ലിന്റെ മതിലിൽ ഇടിക്കുകയായിരുന്നുവെന്നാണു വിവരം. അമിതവേഗതയിലെത്തുന്ന കാർ കണ്ടു പലരും ഓടിമാറിയെന്നും മതിലും കാറും തകർന്ന് ഇയാൾ ഉള്ളിൽ കുടുങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രൂപയുടെ ഭർത്താവെത്തിയാണ് ആകാശിനെ കാറിൽനിന്ന് പുറത്തിറക്കിയത്. പിന്നീട് ഒരു സുഹൃത്തിന്റെ വീട്ടിൽനിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

English Summary: BJP MP Roopa Ganguly's Son, 20, Arrested For Driving Dangerously

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com