മന്ത്രിയുടെയും എസ്പിയുടെയും വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ; 3 പൊലീസുകാർക്ക് സസ്പെൻഷൻ
Mail This Article
×
കൊല്ലം ∙ മന്ത്രിയുടെയും എസ്പി യുടെയും വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടതിനു 3 പൊലീസുകാർക്ക് സസ്പെൻഷൻ. ഇന്നലെ ഉച്ചയ്ക്ക് മയ്യത്തുംകരയിലാണ് സംഭവം. പത്തനംതിട്ടയിൽ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാംപുകളിൽ സന്ദർശനത്തിനായി എത്തിയ എസ്പി ആർ. ഹരിശങ്കറുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കിൽ 10 മിനിറ്റോളം കുടുങ്ങിക്കിടന്നത്. ശൂരനാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ഹരിലാൽ, സിപിഒ രാജേഷ്, റൂറൽ പൊലീസ് സ്പെഷൽ ബ്രാഞ്ചിലെ എഎസ്ഐ നുക്യൂദീൻ എന്നിവരെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ചാണ് എസ്പി സസ്പെൻഡ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.