ADVERTISEMENT

മലപ്പുറം ∙ കെഎസ്ഇബി പടിഞ്ഞാറങ്ങാടി സെക്‌ഷൻ ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയർ ജയൻ (35) ബസിൽ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം പാലാ ഇടമുറുക് സ്വദേശിയായ ജയൻ എടപ്പാളിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ, രാവിലെ എട്ടോടെയാണ് കുഴഞ്ഞുവീണത്.

ഉടൻതന്നെ സമീപത്തെ ശുകപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പടിഞ്ഞാറങ്ങാടി ഗോഖലെ ഗവ. എച്ച്എസ്എസിലെ അധ്യാപിക സിമിയാണ് ഭാര്യ. മകൾ കാർത്തിക.

പ്രളയകാലത്ത് പാലക്കാട് തൃത്താല, പടിഞ്ഞാറങ്ങാടി മേഖലയിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ജയൻ സജീവമായിരുന്നു. തിരക്കുകൾ കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com