sections
MORE

‘തൃശൂർ പൊക്കാൻ നോക്കിയതാ, ക്ഷീണം കാണും’: സുരേഷ്‍ ഗോപിയെ വിമർശിച്ച് നിഷാദ്

MA Nishad, Suresh Gopi
എം.എ.നിഷാദ്, സുരേഷ് ഗോപി
SHARE

കൊല്ലം ∙ മഴക്കെടുതിയിൽ ജനങ്ങളെ ആശ്വസിപ്പിക്കാൻ എംപിയും നടനുമായ സുരേഷ് ഗോപി എത്തിയില്ലെന്ന വിമർശനവുമായി സംവിധായകൻ എം.എ.നിഷാദ്. തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിന്റെ പ്രവർത്തനങ്ങളെ പുകഴ്‍ത്തി നിഷാദ്, അദ്ദേഹവുമായി താരതമ്യം ചെയ്താണു സുരേഷ് ഗോപിക്കെതിരെ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്. 

‘തൃശൂർ എടുത്തു പൊക്കാൻ നോക്കിയതാ, നടു ഉളുക്കിയെന്നാണു നാട്ടുവർത്തമാനം, ക്ഷീണം കാണും. അതാ, രക്ഷാപ്രവർത്തനത്തിനിടക്ക് ജീവൻ ഹോമിച്ച ലിനുവിന്റെ അമ്മയെ ഒന്നു സാന്ത്വനിപ്പിക്കാമായിരുന്നു’– നിഷാദ് കുറിച്ചു. കേരളം ദുരിതമനുഭവിക്കുമ്പോൾ സുരേഷ് ഗോപി എവിടെയാണെന്നാണെന്നു നിഷാദ് ചോദിക്കുന്നു.

നിഷാദിന്റെ കുറിപ്പിൽനിന്ന്:

Just Remember That !!!!

പഴയ ഹിറ്റായ ഒരു സിനിമാ ഡയലോഗാണ്. ഇതിവിടെ പറയാൻ കാരണമെന്താണെന്ന് ചോദിച്ചാൽ, ഈ ചിത്രം തന്നെ ഉത്തരം നൽകും. Comparison അല്ല കേട്ടോ. ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്, ഒരു നഗരപിതാവുണ്ട്, പേര് പ്രശാന്ത്. വാക്കിലല്ല, പ്രവർത്തിയിലാണു കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയർ. ഇപ്പോൾ ഇതെഴുതുമ്പോൾ, അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു.

അടുത്ത ലോഡിനായി നമ്മടെ പൈലുകൾ റെഡിയാണണ്ണാ. ചിലരുടെ ഭാഷയിൽ ദേ പോയീ..ദാ വന്നൂ. അനന്തപദ്മനാഭന്റെ മണ്ണങ്ങനെയാ. ആരെയും ചതിക്കില്ല. കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ്. അതാണ് ശീലം. എത്ര വലിയ പുലിയാണെങ്കിലും ഇവിടെ ഈ അനന്തപുരിയിൽ വരണം, ഒന്നു നിവർന്ന് നിൽക്കണമെങ്കിൽ. അത് ചരിത്രം. തെക്കൻ മാസ്സാണ്. മരണ മാസ്സ്...

NB: ഗോപിയണ്ണനെ പറ്റി മനഃപൂർവം പറയാത്തതാണ്. തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ. നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം. ക്ഷീണം കാണും. അതാ.. രക്ഷാ പ്രവർത്തനത്തിനിടക്ക് ജീവൻ ഹോമിച്ച ലിനുവിന്റെ അമ്മയെ ഒന്നു സാന്ത്വനിപ്പിക്കാമായിരുന്നു. മോഹൻലാലും മമ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു. സഹായവും വാഗ്ദാനം ചെയ്തു. എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം. ചുമ്മാ പറഞ്ഞന്നേയുള്ളൂ.

Just Remember That...!!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA