ADVERTISEMENT

ന്യൂഡൽഹി∙ ‘ലോകത്തിലെ ഏറ്റവും നല്ല സഹോദരൻ’ രാഹുൽ ഗാന്ധിക്ക് രക്ഷാബന്ധന്‍ ആശംസകളുമായി പ്രിയങ്ക ഗാന്ധി. ഇരുവരുടെയും ചെറുപ്പകാല ചിത്രം ട്വീറ്റ് ചെയ്താണ് പ്രിയങ്കയുടെ ആശംസ. ‘രാഹുല്‍ ഗാന്ധി, ഒന്നും ഒരുപാടൊന്നും മാറിയിട്ടില്ല അല്ലേ? ലോകത്തിലെ ഏറ്റവും നല്ല സഹോദരൻ’ – പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

രാഹുൽ പ്രിയങ്കയുടെ കവിളില്‍ സ്നേഹത്തോടെ തലോടുന്ന ചിത്രവും പിണങ്ങിയിരിക്കുന്ന ചിത്രവുമാണ് ഇതിനൊപ്പം അവർ പങ്കുവച്ചിട്ടുള്ളത്. തങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത രാഹുലും പ്രിയങ്കയും സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിൽ ഏപ്രിലിൽ ഇവർ ഉത്തർപ്രദേശിലെ കാൺപൂർ വിമാനത്താവളത്തിൽ കണ്ടുമുട്ടിയതിന്റെ ചിത്രം രാഹുൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഉത്തർപ്രദേശിലെ രണ്ടിടങ്ങളിലേക്ക് പോകുമ്പോഴായിരുന്നു ഇത്. പുണെയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടയിൽ പ്രിയങ്കയാണ് തന്റെ അടുത്ത സുഹൃത്തെന്നും തമ്മിൽ വഴക്കിടാറില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.

English Summary: "Best Brother": Priyanka Gandhi Tweets Raksha Bandhan Throwback For Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com