ADVERTISEMENT

ന്യൂഡൽഹി∙ കശ്മീർ വിഷയത്തിൽ ഹർജിക്കാരനെ വിമർശിച്ച് സുപ്രീം കോടതി. അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജിയിലാണ് വിമര്‍ശനം. ഹർജി പരിഗണിക്കാൻ പോലും അർഹമല്ലെന്ന് പറഞ്ഞ സുപ്രീം കോടതി മറ്റു ഹര്‍ജികളിലും പിഴവുകളുണ്ടെന്ന് കണ്ടെത്തി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. എന്ത് ഹർജിയാണ് താങ്കൾ സമര്‍പ്പിച്ചത്. വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.

രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേകപദവി ഇല്ലാതാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന വാദവുമായി അഭിഭാഷകനായ എം.എൽ.ശർമ നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം. ഇതേകാര്യം ഉന്നയിച്ച് ജമ്മു കശ്മീരിൽ നിന്നുള്ള നാഷണൽ കോൺഫറൻസ് പാർട്ടിയും ഹർജി നൽകിയിരുന്നു.

അതിനിടെ, കശ്മീരിലെ നിയന്ത്രണങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ നീക്കുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ തീരുമാനം അറിയിച്ചത്. കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരികയാണെന്നും സുപ്രീം കോടതി സുരക്ഷാ സംവിധാനങ്ങളെ വിശ്വസിക്കണമെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും തിങ്കളാഴ്ച തുറക്കുമെന്ന് സർക്കാർ അറിയിച്ചു

ജമ്മു കശ്മീരിൽ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്ന ആരോപണം കേന്ദ്ര സർക്കാർ കോടതിയിൽ നിഷേധിച്ചു. കശ്മീർ ടൈംസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ബാസിൻ നൽകിയ ഹർജിയിലാണ് കശ്മീരിലെ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലാണെന്നും അതിനാൽ പത്രത്തിന്റെ പ്രാദേശിക പ്രസിദ്ധീകരണവും റിപ്പോർട്ടിങ്ങും പ്രതിസന്ധിയിലാണെന്നും പറഞ്ഞിരിക്കുന്നത്. എന്നാൽ കശ്മീർ ടൈംസ് ജമ്മുവിൽ നിന്നാണ് പ്രസിദ്ധീകരിക്കുന്നതെന്നും അവിടെ നിയന്ത്രണങ്ങളൊന്നും നിലവിലില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി. മാധ്യമവിലക്ക് ഉൾപ്പെടെയുള്ള മറ്റു ഹർജികൾ പിന്നീട് പരിഗണിക്കാനായി മാറ്റി. എന്നാൽ തീയതി  അറിയിച്ചിട്ടില്ല.

English Summary : Schools, Government Offices In Kashmir To Reopen On Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com