sections
MORE

പൊലീസിന് ആദ്യം ദേഷ്യം, പിന്നെ ഭവ്യത: ശ്രീറാം മദ്യപിച്ചതിന് കൂടുതൽ തെളിവ് പുറത്ത്

benson-sriram
ബെൻസൺ, ശ്രീറാം വെങ്കിട്ടരാമൻ
SHARE

തിരുവനന്തപുരം∙ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്നതിന് തെളിവായി കൂടുതല്‍ സാക്ഷികള്‍. അപകടത്തിന് തൊട്ടുപിന്നാലെ ശ്രീറാം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ പൊലീസ് ഭയഭക്തി ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും ദൃക്സാക്ഷി ബെന്‍സണ്‍ പറഞ്ഞു.  

ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനായ ബെന്‍സണ്‍ന്റെ കണ്‍മുന്നിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ബഷീറിനെ ഇടിച്ച് വീഴ്ത്തിയത്. അമിതവേഗത്തില്‍ കാറോടിച്ച ശ്രീറാം മദ്യപിച്ചിരുന്നുവെന്നതിൽ ബെന്‍സണ് സംശയമില്ല. അപകട സ്ഥലത്തെത്തിയ പൊലീസ് ആദ്യം ശ്രീറാമിനോട് ദേഷ്യപ്പെട്ടു. പക്ഷെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ സാഹചര്യം മാറിയെന്നും ഇതോടെയാണ് ശ്രീറാം ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടും ആരാണ് വാഹനമോടിച്ചതെന്ന് അറിയില്ലെന്ന് പൊലീസ് നിലപാടെടുത്തതെന്നും ബെന്‍സണ്‍ പറയുന്നു. മദ്യപിച്ചതിന് തെളിവില്ലെന്ന നിഗമനത്തിലാണ് ശ്രീറാമിന് ജാമ്യം ലഭിച്ചത്. ബെന്‍സന്റെ രഹസ്യമൊഴിയെടുത്ത് മുഖ്യസാക്ഷിയാക്കാനാണ് പുതിയ അന്വേഷണസംഘത്തിന്റെ തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA