ADVERTISEMENT

ശ്രീനഗർ∙ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നിയന്ത്രണരേഖയ്ക്കു സമീപം നടത്തിയ വെടിവയ്പ്പിൽ ഒരു ഇന്ത്യന്‍ സെനികൻ വീരമൃത്യു വരിച്ചു. ജമ്മുവിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള നൗഷേരാ സെക്ടറിലാണ് വെടിവയ്പ് നടന്നത്. ഡെറാഡൂൺ സ്വദേശിയായ ലാൻസ് നായിക് സന്ദീപ്(35) ആണ് മരിച്ചത്. 

പാക്കിസ്ഥാൻ ഇന്ന് രാവിലെ മുതൽ  നിയന്ത്രണരേഖയിൽ പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. രാവിലെ ആറരയോടെയാണ് പാക്ക് സൈന്യം നൗഷേര മേഖലയിൽ ആക്രമണം തുടങ്ങിയത്. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തുന്നതായി ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. പ്രത്യാക്രമണത്തിൽ പരുക്കേറ്റ പാക്ക് സൈനികരുടെ വിവരം ലഭിച്ചിട്ടില്ല. 

കഴിഞ്ഞ മാസം രജൗരിയിലും പൂഞ്ചിലും പാക്ക് സേന നടത്തിയ വെടിവയ്പ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും പത്തു വയസ്സുള്ള ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com