ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതിനെതിരെ ആഞ്ഞടിച്ച്  എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. ജമ്മുകശ്മീരില്‍ തടവിലാക്കിയ നേതാക്കളെ രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെയും കുടുംബത്തോടു പോലും സംസാരിക്കാൻ സമ്മതിക്കാത്തതിനെയും  ചോദ്യം ചെയ്ത പ്രിയങ്ക ട്വീറ്റിലൂടെയാണ് രൂക്ഷവിമർശനം ഉയർത്തിയത്.

എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാക്കളെ കശ്മീരിൽ അറസ്റ്റു ചെയ്തത്. മാധ്യമങ്ങളോടു സംസാരിക്കുന്നത് എങ്ങനെ തെറ്റാകും. വാര്‍ത്താസമ്മേളനം നടത്താനെത്തിയ സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറിനേയും പാര്‍ട്ടി വക്താവ് രവീന്ദർ ശർമയെയും കസ്റ്റഡിയിലെടുത്തത് എന്തടിസ്ഥാനത്തിലാണ്. മുന്‍മുഖ്യമന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കഴിഞ്ഞ 15 ദിവസമായി  തടവിലാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതിൽ  രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദേശീയ നേതാക്കളെ അറസ്റ്റു ചെയ്തതോടെ സർക്കാർ ജനാധിപത്യത്തിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും എന്നാണ് ഈ ഭ്രാന്ത് അവസാനിക്കുന്നതെന്നുമാണ് രാഹുൽ ട്വീറ്റിൽ ചോദിച്ചത്. 

English Summary: "Still A Democracy?": Priyanka Gandhi Slams "Arrest" Of Congress Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com