ADVERTISEMENT

ന്യൂഡൽഹി ∙. പതിനാറാം ലോക്സഭ പിരിച്ചുവിട്ടിട്ട് 3 മാസമാകാറായിട്ടും ഔദ്യോഗിക വസതി ഒഴിയാത്ത മുൻ എംപിമാരെ പുറത്താക്കാൻ നടപടി. ഇവർക്ക് ഒരാഴ്ച കൂടിയേ അനുവദിക്കൂവെന്ന് ലോക്സഭാ ഹൗസിങ് കമ്മിറ്റി അധ്യക്ഷൻ സി. ആർ. പാട്ടീൽ പറഞ്ഞു.

വൈദ്യുതി, ജല, പാചകവാതക കണക്‌ഷനുകൾ മൂന്നു ദിവസത്തിനുള്ളിൽ വിഛേദിക്കാനും തീരുമാനിച്ചു. ഇരുനൂറിലേറെ മുൻ എംപിമാർ ഔദ്യോഗിക വസതികൾ ഒഴിഞ്ഞിട്ടില്ലെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോക്സഭ പിരിച്ചുവിട്ട് ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയണമെന്നാണു നിയമം.

ബംഗ്ലാവുകൾ ഒഴിഞ്ഞിട്ടില്ലാത്തതിനാൽ പുതിയ എംപിമാർക്ക് വെസ്റ്റേണ്‍ കോർട്ടിലും ഗെസ്റ്റ് ഹൗസുകളിലും താൽക്കാലിക താമസസൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മേയ് 25മാണു രാഷ്ട്രപതി കഴിഞ്ഞ ലോക്സഭ പിരിച്ചുവിട്ടത്.

English Summary: Ex-MPs Asked To Vacate Bungalows In 7 Days, Power And Water To Be Stopped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com