ADVERTISEMENT

തൊടുപുഴ∙ നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ആശുപത്രിരേഖകൾ പരിശോധിച്ചില്ലെന്നും തൊടുപുഴ സിജെഎമ്മിന്റെ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

24 മണിക്കൂറിലധികം കസ്റ്റഡിയില്‍ സൂക്ഷിച്ചത് മജിസ്‌ട്രേറ്റ് ശ്രദ്ധിച്ചില്ല. ആശുപത്രി രേഖകള്‍ പരിശോധിച്ചില്ല. പ്രതിയെ കണ്ടത് രാത്രി പൊലീസ് ജീപ്പിലാണ്. പ്രതിയെ തിരിച്ചറിയാൻ പോലും മജിസ്‌ട്രേറ്റിന് കഴിഞ്ഞിട്ടുണ്ടാവില്ല. മജിസ്ട്രേറ്റ് സമാനമായ വീഴ്ച മുമ്പും വരുത്തിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കേസ് കൈകാര്യം ചെയ്യുന്നതിൽ അവധാന കുറവ് ഉണ്ടായെന്നും കണ്ടെത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു തൊടുപുഴ സിജെഎമ്മിന്റെ അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com