ചിദംബരത്തിന്റെ അറസ്റ്റ് schadenfreude: എതിരാളികളെ ലക്ഷ്യമിട്ട് തരൂരിന്റെ ട്വീറ്റ്
Mail This Article
×
പി.ചിദംബരത്തിനെതിരായ നടപടിയെക്കുറിച്ച് ശശി തരൂർ എംപിയുടെ ട്വീറ്റിലുള്ള വാക്കാണിത് –ഷാഡിൻഫ്രോയ്ഡ് (schadenfreude). അർഥം മറ്റൊരാളുടെ ദുര്യോഗത്തിൽ സന്തോഷിക്കുന്ന മാനസികാവസ്ഥ. എല്ലാറ്റിനുമൊടുവിൽ ന്യായം പുലരുമെന്നും അതുവരെ ദുഷിച്ച മനസ്സുള്ളവരെ ഇതു കണ്ട് സന്തോഷിക്കാൻ അനുവദിക്കാമെന്നുമായിരുന്നു രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ള ട്വീറ്റ്.
ഇന്നലെ രാത്രി വൈകിയാണ് ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട മുൻ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റു ചെയ്തത്. പൂട്ടിയിട്ട വീടിന്റെ മതിൽ ചാടികടന്ന് സിബിഐ അകത്തുകയറി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് തരൂർ ട്വിറ്ററിൽ പോസ്റ്റിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.