ADVERTISEMENT

ന്യൂഡല്‍ഹി∙ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ മന്‍മോഹന്‍ സിങ്ങിനു സിആര്‍പിഎഫിന്റെ സുരക്ഷ നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. മന്‍മോഹന്റെ മക്കള്‍ മുമ്പ് തന്നെ എസ്പിജി സുരക്ഷ വേണ്ടെന്നു വച്ചിരുന്നു. 

സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) സുരക്ഷ നല്‍കേണ്ടവരുടെ പട്ടിക പ്രതിവര്‍ഷം പുനഃപരിശോധിക്കാറുണ്ട്. ഇൗ അവസരത്തിലാണ് മന്‍മോഹന്‍ സിങ്ങിനെ ഒഴിവാക്കിയതെന്നാണു റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കേണ്ട രാഷ്ട്രീയനേതാക്കള്‍ക്ക് എസ്പിജിയാണ് സംരക്ഷണം ഒരുക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് എസ്പിജി സുരക്ഷയാണു നല്‍കുന്നത്. പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവെഗൗഡയുടെ എസ്പിജി സുരക്ഷയും പിന്‍വലിച്ചിരുന്നു. സുരക്ഷാഭീഷണി കണക്കിലെടുത്താണു മുന്‍പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com