ADVERTISEMENT

മംഗളൂരു ∙ മണ്ണിടിഞ്ഞ് തീവണ്ടി ഗതാഗതം തടസപ്പെട്ട കൊങ്കൺ പാതയിൽ പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വൈകിട്ടോടെ പാതയിൽ തീവണ്ടികൾ കടത്തിവിടുമെന്നാണ് സൂചന. പോർബന്തർ, മംഗള, നേത്രാവതി എന്നീ ട്രെയിനുകൾ പാലക്കാട് വഴി തിരിച്ചുവിട്ടു.

വെള്ളിയാഴ്ചയാണ് പടീൽ-കുലശേഖര റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ പാളത്തിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. മംഗലാപുരം – മംഗളൂരു ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്നര കിലോമീറ്റർ വടക്കാണ് സംഭവം നടന്നത്. മുകളിൽനിന്ന് മണ്ണുനീക്കുന്നത് അനുസരിച്ച് ചെളിയിറങ്ങുന്നതിനാൽ ഗതാഗത തടസ്സം രണ്ടാഴ്ചയോളം നീണ്ടേക്കുമെന്നാണ് കഴിഞ്ഞ ദിവസം റെയിൽവേ അധികൃതർ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com