ADVERTISEMENT

തൊടുപുഴ ∙ ജോസ് കെ.മാണി യുഡിഎഫിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പി.ജെ.ജോസഫ്. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ജോസ് തനിക്ക് കത്തയച്ചത് തട്ടിപ്പാണ്. ജോസിന്റെ അധികാരങ്ങള്‍ കോടതി നിര്‍വീര്യമാക്കിയതാണ്. സൂക്ഷ്മ പരിശോധനാ സമയത്ത് വാദങ്ങൾ ഉന്നയിച്ചാൽ മറുപടി നൽകുന്നതിനു വേണ്ടിയാണ് ജോസഫ് കണ്ടത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചത്. അതുകഴിഞ്ഞാൽ അദ്ദേഹം പത്രിക പിൻവലിക്കും.

ജോസിന്റെ ഒരഭ്യാസവും നടക്കില്ലെന്നും പി.ജെ.ജോസഫ് തുറന്നടിച്ചു. അതേസമയം ജോസഫ് യുഡിഎഫിനെ ദുര്‍ബലപ്പെടുത്തിയെന്ന് ജോസ് കെ.മാണി തിരിച്ചടിച്ചു. ആര്‍ക്ക് വോട്ടുചെയ്യണമെന്നു പാലായിലെ ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രസ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ജോസഫ് കണ്ടത്തിലിനോട് സൂക്ഷ്മപരിശോധനയ്ക്കുശേഷം പത്രിക പിന്‍വലിക്കാന്‍ പി.ജെ ജോസഫ് രാവിലെ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാകും പിന്‍വലിക്കുക. കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ വരണാധികാരിയായ കലക്ടറുടെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന. 17 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com