ADVERTISEMENT

കോഴിക്കോട് ∙ പാലാ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിയുമ്പോൾ യുഡിഎഫിന് ഒരു സ്ഥാനാർഥിയേ ഉണ്ടാകുള്ളുവെന്നും അത് ജോസ് ടോം പുലിക്കുന്നേൽ ആയിരിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കേരള കോൺഗ്രസിൽ നിർഭാഗ്യകരമായ ചില അഭിപ്രായ വ്യത്യാസങ്ങൾ‍ ഉണ്ടായിരുന്നു. അത് പരിഹരിച്ചു.

പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം അസം സന്ദർശിക്കും. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രക്ഷോഭങ്ങൾക്കു രൂപം നൽകും. ‘ഭയമില്ലാത്ത ഇന്ത്യ; ഇന്ത്യ എല്ലാവർക്കും’ എന്ന മുദ്രാവാക്യവുമായി ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ക്യാംപെയ്നിന്റെ ഭാഗമായി ഒക്ടോബർ രണ്ടിന് കോഴിക്കോട് മാർച്ച് നടത്തും. ഡൽഹിയിലും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും മാർച്ച് സംഘടിപ്പിക്കും. പാർട്ടിയുടെ സംസ്ഥാന വാർഷിക കൗൺസിൽ 21ന് കോഴിക്കോട് നടക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com