ADVERTISEMENT

കോട്ടയം∙ പി.ജെ. ജോസഫും ജോസ് കെ. മാണിയും ഒന്നിക്കണമെന്നാണു തന്റെ ആഗ്രഹമെന്ന് പാലായിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോം. പാർട്ടി ഒന്നിച്ചു പോകണമെന്നാണു താൽപര്യം. പാലാ ഉപതിരഞ്ഞെടുപ്പിൽ സ്വീകാര്യനായ സ്ഥാനാർഥി വേണമെന്ന് പി.ജെ. ജോസഫ് പറഞ്ഞതിൽ തെറ്റില്ല. പാർട്ടിയുടെ നിലപാടിനൊപ്പമാണു നിൽക്കുന്നതെന്നും ജോസ് ടോം മനോരമ ന്യൂസിനോടു പറഞ്ഞു.

നിഷാ ജോസ് കെ. മാണിയുടെ പേര് ചര്‍ച്ചകളിൽ അവസാന ഘട്ടം വരെയുണ്ടായിരുന്നു. വൈകിട്ട് ആറു മണിക്കാണ് കേരള കോൺഗ്രസിന്റെ സ്ഥാനാർഥി ആരെന്നു തീരുമാനിച്ചത്. അതിൽ ആർക്കും എതിർപ്പുണ്ടായിരുന്നില്ല. ചർച്ചകൾ എന്തായിരുന്നാലും യുഡിഎഫിനും ജനങ്ങൾക്കും സ്വീകാര്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നു മാത്രമാണ് പി.ജെ. ജോസഫ് പറഞ്ഞത്. ചിഹ്നം കാര്യമായ പ്രശ്നമല്ല. നേരത്തേ കുതിര ചിഹ്നം നഷ്ടമായപ്പോൾ ആരും ആത്മഹത്യ ചെയ്തിട്ടില്ലെന്നും ജോസ് ടോം പറഞ്ഞു.

ശബരിമല വിഷയം പാലായില്‍ പ്രതിഫലിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ പറഞ്ഞു. ഞാൻ ദൈവവിശ്വാസിയാണ്. എപ്പോഴും വിശ്വാസികളുടെ കൂടെയാണ് നിന്നിട്ടുള്ളതെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. വിശ്വാസികളോടുള്ള നിലപാട് ഉറപ്പായും പാലായിൽ പ്രതിഫലിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി എൻ. ഹരി അഭിപ്രായപ്പെട്ടു. മുന്നണിയിൽ ഓരോ ഘടകകക്ഷിക്കും അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. പക്ഷേ ഒരു കാര്യം തീരുമാനിച്ചാൽ ഒരുമിച്ചു പ്രവർത്തിക്കണമെന്നും എൻഡിഎ സ്ഥാനാർഥി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com