ADVERTISEMENT

തൊടുപുഴ∙ പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്ന് പി.ജെ.ജോസഫ്. കേരളാ കോൺഗ്രസ് മുഖപത്രത്തിൽ തനിക്കെതിരെ വയനാട് ജില്ല പ്രസിഡന്റ് എഴുതിയ ലേഖനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ ലേഖനത്തിനു പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം.

ജോസ് കെ.മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയിൽ തനിക്കെതിരെ ലേഖനം വന്നത്. നേരത്തെ തനിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ ഇത്തരത്തിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്. ജോസ് കെ.മാണിയുടെ പെരുമാറ്റം അപക്വം. ഇത് കൊണ്ട് ഒന്നും താൻ പ്രകോപിതനാകില്ല. ഇത്തരം നീക്കങ്ങൾ സ്ഥാനാർത്ഥിയുടെ വിജയത്തിന് സഹയാകരമാണോ എന്ന് അവർ ആലോചിക്കണം. മാണിയുടെ പക്വത ജോസ് കെ.മാണിക്കില്ല. പി.ജെ.ജോസഫ് തൊടുപുഴയിൽ പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com