ADVERTISEMENT

കൊല്ലം ∙ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. അഞ്ചൽ തടിക്കാട് അമൃതാലയത്തിൽ ലേഖ (40) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ജയനെ(45) സമീപത്തു കട്ടിലിൽ വിഷം കഴിച്ചു മരിച്ച നിലയിലും കണ്ടെത്തി. 

ഇന്നലെ അർധരാത്രിയോടെയാണു സംഭവം. ഇരുനിലക്കെട്ടിടത്തിൽ മുകൾ നിലയിലായിരുന്നു ജയനും ലേഖയും 2 കുട്ടികളും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ ജയന്റെ മാതാപിതാക്കളും സഹോദരനും കുടുംബവും. രാത്രി ബഹളം കേട്ട് മാതാപിതാക്കളും ജയന്റെ സഹോദരനും മുകളിലെത്തിയെങ്കിലും കതക് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.

കതക് വെട്ടിപ്പൊളിച്ചാണു ഇവർ അകത്തു കയറിയത്. ജയൻ- ലേഖ ദമ്പതികളുടെ മക്കൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com