ADVERTISEMENT

പാലാ ∙ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോമിനു ‘കൈതച്ചക്ക’ചിഹ്നം അനുവദിച്ചു. ഓട്ടോറിക്ഷ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു സ്വതന്ത്രൻ കൈക്കലാക്കിയതിനാൽ ജോസ് ടോം കൈതച്ചക്ക ചിഹ്നത്തിലാണു മത്സരിക്കുക. പാലാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു.

കൈതച്ചക്ക, ഓട്ടോറിക്ഷ, ഫുട്ബോൾ എന്നീ ചിഹ്നങ്ങളിൽ ഒന്നാണ് ജോസ് ടോം ആവശ്യപ്പെട്ടത്. ചിഹ്നം ഏതായാലും തന്റെ ജയം ഉറപ്പാണെന്ന് ജോസ് ടോം പ്രതികരിച്ചു. മുന്നണിയെയും സ്ഥാനാർഥിയെയും നോക്കിയാണ് ജനം വോട്ടു ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com