ADVERTISEMENT

ആലപ്പുഴ∙ മുത്തൂറ്റ് ശാഖാ മാനേജരെ സിഐടിയു നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോൺസന്ദേശം പുറത്ത്. ഇനി ഓഫിസ് തുറന്നാല്‍ ഓണം കാണില്ല, പണിവാങ്ങിയിട്ടേ പോകൂവെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോയാണു പുറത്തുവന്നിരിക്കുന്നത്.  സമരം പൊളിക്കാന്‍ വന്നാല്‍ മുട്ടിലിഴഞ്ഞ് വീട്ടില്‍ പോകേണ്ടിവരുമെന്നും നേതാവു ഭീഷണിപ്പെടുത്തുന്നുണ്ട്.

ഫോണിലൂടെയാണ് ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പി.പി.പവനന്‍ ഭീഷണി  മുഴക്കിയത്. മല്‍സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്റെ സഹോദരനാണ് പവനന്‍. പുന്നപ്ര ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭീഷണിക്കു കാരണം.

English Summary: CITU Leader Threatening Muthoot Branch Manager, Audio Leaked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com