ADVERTISEMENT

ജനീവ ∙ കശ്മീർ വിഷയത്തിൽ പാക്ക് ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യ. പാക്ക് പിന്തുണയുള്ള ഭീകരപ്രവർത്തനമാണ് കശ്മീരിന്റെ ദുരവസ്ഥയ്ക്കു കാരണം. കശ്മീർ വിഷയത്തിൽ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇന്ത്യ.

ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നാണ് കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതെന്ന് ലോകത്തിന് ബോധ്യമുണ്ട്. നയതന്ത്രത്തിന്റെ ഭാഗമെന്നോണമാണ് ആ രാജ്യം അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത്. പാക്കിസ്ഥാന്റെ പേര് പരാമർശിക്കാതെയായിരുന്നു വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (ഈസ്റ്റ്) വിജയ് ഠാക്കൂർ സിങ്ങിന്റെ പരാമർശം.

കശ്മീർ ഇന്ത്യയുടെ മാത്രം വിഷയമാണ്. മറ്റൊരു രാജ്യത്തിനു കശ്മീർ വിഷയത്തിൽ ഇടപെടാൻ അവകാശമില്ല. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയത് പാർലമെന്റിലെ വിശദമായ ചർച്ചകൾക്കു ശേഷമാണ്. കശ്മീരിന്റെ സാമ്പത്തിക, സാമൂഹിക വികസനത്തിനാണ് സർക്കാർ ഈന്നൽ നൽകുന്നത്.

വംശീയ ഉന്മൂലനമാണ് കശ്മീരില്‍ ഇന്ത്യ ലക്ഷ്യമിടുന്നതെന്നായിരുന്നു യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ ആരോപണം. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമല്ലെന്നും പ്രത്യകപദവി എടുത്തു കളഞ്ഞ നീക്കം നിയമവിരുദ്ധമാണെന്നും ഖുറേഷി പറഞ്ഞു. കശ്മീർ വിഷയത്തിൽ നിസ്സംഗത കാട്ടാതെ രാജ്യന്തര അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ഖുറേഷി ആവശ്യപ്പെട്ടു.

English Summary: India rebuts Pakistan on Kashmir at the United Nations Human Rights Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com