ADVERTISEMENT

ലക്നൗ ∙ തൊഴിലാളികളുടെ ഒപ്പമിരുന്നു സഹായം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഏറ്റെടുത്ത് സൈബർ ലോകം. മാലിന്യത്തിൽ നിന്നു പ്ലാസ്റ്റിക് തരംതിരിക്കുന്ന സ്ത്രീ‌യെ സഹായിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഉത്തർപ്രദേശിലെ മഥുരയില്‍ ദേശീയ കന്നുകാലി രോഗനിയന്ത്രണ പരിപാടിക്കിടെയായിരുന്നു സംഭവം. 'സ്വഛ്താ ഹി സേവാ' എന്ന പരിപാടിയില്‍ ഇരുപത്തഞ്ചോളം തൊഴിലാളികളാണ് പങ്കെടുത്തത്.

modi-with-labourers
യുപിയിൽ പൊതുപരിപാടിക്കിടെ തൊഴിലാളികളെ സഹായിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

മാലിന്യത്തെക്കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദ്യങ്ങള്‍ ചോദിക്കുകയും തൊഴിലാളികള്‍ മറുപടി നൽകുകയും ചെയ്തു. മാലിന്യത്തിൽ നിന്നും പ്ലാസ്റ്റിക് തരംതിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനന്ത്രി വിശദീകരിക്കുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീ തൊഴിലാളികളെ അദ്ദേഹം ആദരിച്ചു.

2022ഓടെ രാജ്യത്തു നിന്നു പ്ലാസ്റ്റിക് പൂർ‌ണമായും ഇല്ലാതാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാർ നയം. രണ്ടാം മോദി മന്ത്രിസഭ അധികാരത്തിലെത്തിയതിനു ശേഷം പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിനു വേണ്ടി ശക്തമായ ക്യാംപയിനും ആരംഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com