ADVERTISEMENT

ന്യൂഡൽഹി∙ പൂക്കളവും പൂവിളിയുമായി തിരുവോണം ആഘോഷിക്കുന്ന മലയാളികൾക്ക് രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരുടെ ഓണാശംസകൾ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലൂടെയാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മലയാളികൾക്ക് ഓണാശംസകൾ നേർന്നത്. മലയാളത്തിലാണ് ഇരുവരുടെയും ട്വീറ്റ്. ഇവർക്കു പുറമെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരും ഓണാശംസകൾ നേർന്നു.

∙ രാഷ്ട്രപതിയുടെ കുറിപ്പ്

എല്ലാവർക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങൾക്കും എന്റെ ഓണാശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പൽ സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.

∙ പ്രധാനമന്ത്രിയുടെ കുറിപ്പ്

എല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ. സമൂഹത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ..

∙ ആഭ്യന്തരമന്ത്രി അമിത് ഷായുടെ കുറിപ്പ്

ഓണമാഘോഷിക്കുന്ന ഈ ഐശ്വര്യവേളയിൽ ലോകമാസകലമുള്ള മലയാളി സഹോദരീ-സഹോദരന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ! സന്തോഷവും സമാധാനവും സമൃദ്ധിയും സർവ്വ യിടത്തും വിതറാൻ ഈ ഓണാഘോഷം ഇടവരുത്തട്ടെ !!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com