ADVERTISEMENT

ആലപ്പുഴ∙ ചെക്ക് കേസിൽ പരാതിക്കാരൻ നാസിലിനെതിരെ തുഷാർ വെള്ളാപ്പള്ളി നിയമ നടപടിക്കൊരുങ്ങുന്നു. നാസിലിനും ചെക്ക് കൈമാറിയ ആൾക്കുമെതിരെയാണ് കേസ് നൽകാനൊരുങ്ങുന്നതെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

നാസിലിന് ചെക്ക് കൈമാറിയ ആളെ മനസിലായെന്നും ഇവർ രണ്ടു പേർക്കുമാണ് ഗൂഢാലോചയിൽ പങ്കെന്നും തുഷാർ പറഞ്ഞു. അഭിഭാഷകനു പവർ ഓഫ് അറ്റോണി കൈമാറി. വ്യാജരേഖ ചമച്ചതും ഗൂഢാലോചന നടത്തിയത് ആരെന്നും വ്യക്തായ തെളിവുകൾ കൈവശമുണ്ട്. പണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. പത്തു വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് - തുഷാർ പറഞ്ഞു.

യുഎഇ അജ്മാൻ കോടതി തുഷാറിനെതിരെയുള്ള ചെക്ക് കേസ് തളളിയിരുന്നു. ഞായറാഴ്ചയാണ് കേസ് തള്ളിയത്. തൃശൂർ സ്വദേശിയായ വ്യവസായി നാസിർ അബ്ദുല്ല ഹാജരാക്കിയ രേഖകൾ വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ദുബായിൽ നിന്നും വ്യാഴാഴ്ച ൈവകിട്ട് 6.50ന് തുഷാർ വെള്ളാപ്പള്ളി നെടുമ്പാശേരിയിൽ എത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com