ADVERTISEMENT

ജയ്പുർ ∙ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് അകമ്പടി സേവിച്ച കാർ ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ആറു വയസ്സുകാരൻ മരിച്ചു. മണ്ഡവാർ സ്വദേശി സച്ചിനാണ് മരിച്ചത്. പരുക്കേറ്റ സച്ചിന്റെ മുത്തച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി രാജസ്ഥാനിലെ അൽവാറിലായിരുന്നു സംഭവം. തിജാരയിൽ പൊതുച്ചടങ്ങിൽ പങ്കെടുത്ത ശേഷം മോഹൻ ഭഗവത് മടങ്ങുമ്പോൾ അദ്ദേഹത്തിന് അകമ്പടി സേവിച്ച വാഹനങ്ങളിൽ ഒന്ന് സച്ചിനും മുത്തച്ഛനും സഞ്ചരിച്ച ഇരുചക്ര വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായും വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും മാണ്ഡവാർ എസ്ഐ റാംസ്വരൂപ് ബൈരവ പറഞ്ഞു. പത്തോളം കാറുകളാണ് മോഹൻ ഭഗവതിന് അകമ്പടി സേവിച്ചിരുന്നത്. ഇസഡ് പ്ലസ് സുരക്ഷ ഉള്ള ആളാണ് മോഹൻ ഭഗവത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com