ADVERTISEMENT

കൊച്ചി∙ നഗരസഭാ മേയർ സൗമിനി ജയിനിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവിശ്വാസ പ്രമേയ നടപടികൾ ആരംഭിച്ചത്. യുഡിഎഫ് കൗൺസിലർമാർ വിട്ടു നിന്നപ്പോൾ 33 പ്രതിപക്ഷ അംഗങ്ങൾ വോട്ടു രേഖപ്പെടുത്തി. ബിജെപി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. എൽഡിഎഫിന് 34 കൗൺസിൽ അംഗങ്ങളും ബിജെപിക്ക് രണ്ടും ഭരണപക്ഷത്ത് 38ഉം അംഗങ്ങളുമാണുള്ളത്.  

SOUMINI-JAIN-JPG
സൗമിനി ജയിൻ

മേയറുടെ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസിനുള്ളിൽ മേയർക്കെതിരെ ഉയരുന്ന അസംതൃപ്തി മുതലെടുക്കാമെന്നായിരുന്നു പ്രതിപക്ഷം പ്രതീക്ഷിച്ചത്. മേയർ സ്ഥാനം മാറുന്നതു സംബന്ധിച്ച് കോൺഗ്രസിലെ അംഗങ്ങള്‍ക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയായിരുന്നു അസംതൃപ്തിക്കു പിന്നിൽ. ഇവരിൽ മേയർക്കെതിരായി നിൽക്കുന്നവരെ യോഗത്തിൽ പങ്കെടുപ്പിക്കാമെന്നാണ് എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. ഇതിനായി വ്യക്തി ബന്ധങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയെങ്കിലും വിജയിച്ചില്ല.

അവിശ്വാസ പ്രമേയത്തെ ഒറ്റക്കെട്ടായി നേരിട്ടു തോൽപിക്കുന്നതിന് നേരത്തെ യുഡിഎഫ് പാർലമെന്ററി പാർട്ടി തീരുമാനിച്ചിരുന്നു. പിന്നീട് പ്രതിപക്ഷത്തിന് ചർച്ചയ്ക്ക് പോലും അവസരം നൽകാതെ ബഹിഷ്കരിച്ചു തോൽപിക്കാൻ കൂട്ടായി തീരുമാനിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com